Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Weekend

Thiruvananthapuram

ഓ​ണം വാ​രാ​ഘോ​ഷ​ം‍​: ഈ​രാ​റ്റി​ന്‍​പു​റം ഒ​രു​ങ്ങു​ന്നു

നെ​യ്യാ​റ്റി​ന്‍​ക​ര : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ഈ​രാ​റ്റി​ന്‍​പു​റം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും വേ​ദി​യാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ളു​ടെ തി​ര​ക്കി​ല്‍ സം​ഘാ​ട​ക​ര്‍.

നെ​യ്യാ​റി​നു ന​ടു​വി​ലാ​യി പ്ര​കൃ​തി​ദ​ത്ത​മാ​യി രൂ​പം കൊ​ണ്ടി​ട്ടു​ള്ള ചെ​റു​ദ്വീ​പാ​ണ് ഈ​രാ​റ്റി​ന്‍​പു​റം. നെ​യ്യാ​ര്‍ ന​ദി ഇ​വി​ടു​ത്തെ പാ​റ​ക്കെ​ട്ടി​നു സ​മീ​പം ര​ണ്ടാ​യി പി​രി​ഞ്ഞു വീ​ണ്ടും ഒ​ന്നു ചേ​രു​ന്ന അ​ത്യാ​ക​ര്‍​ഷ​ണീ​യ​മാ​യ കാ​ഴ്ച ഈ ​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ തു​ക വി​നി​യോ​ഗി​ച്ചാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ ചി​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ള്ള​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ന​ക​ത്തും പു​റ​ത്തും നി​ന്നു നി​ര​വ​ധി പേ​ര്‍ ഈ ​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​നും വ​ന്നു​പോ​കാ​റു​ണ്ട്. ഈ ​പ്ര​ത്യേ​ക​ത​ക​ള്‍കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഈ​രാ​റ്റി​ന്‍​പു​റ​വും ഓ​ണം വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​രാ​റ്റി​ന്‍ മേ​ള​യ്ക്ക് പെ​രു​ങ്ക​ട​വി​ള, ആ​ര്യ​ങ്കോ​ട്, മാ​റ​ന​ല്ലൂ​ര്‍ ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ട്.

Latest News

Corehub Up